Latest News From Kannur

ലഹരി വിരുദ്ധ ക്ലാസ്സ്‌

0

ചൊക്ലി :കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നൽകി .

തലശ്ശേരി തീരദേശ പോലീസ് ഇൻസ്‌പെക്ടർ പി .ശ്രികുമാർ ആണ് ക്ലാസ്സ്‌ നൽകിയത് .സ്‌കൂൾ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അനൂപ് അധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത ,എൻ സി സി ഓഫീസർ ശ്രീ രാവിദ് .ടി .പി ,സ്കൗട്ട് മാസ്റ്റർ ശ്രീ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

പരിപാടിയിൽ എൻ സി സി ,സ്കൗട്ട് ,ഗൈഡ് ,ജെ ആർ സി കേഡറ്റുകൾക്ക് പുറമേ മുഴുവൻ ക്ലാസ്സ്‌ ലീഡേഴ്‌സും പങ്കെടുത്തു .മുഴുവൻ വിദ്യാർത്ഥികളും ലഹരിക്ക് എതിരെയുള്ള യോദ്ധാക്കൾ ആയി മാറണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീ പി .ശ്രികുമർ അഭിപ്രയപെട്ടു .

Leave A Reply

Your email address will not be published.