Latest News From Kannur

വിജയികൾക്കുള്ള സമ്മാന വിതരണം

0

മാഹി : പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണവും മത്സ്യ തൊഴിലാളികൾക്കു പുതുതായി അനുവദിച്ച വാർദ്ധക്യകാല പെൻഷൻ ഓർഡർ വിതരണവും മാഹി റീജിനൽ അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിൽ വെച്ച് രമേശ് പറമ്പത്ത് എം.എൽ.എ ശ നിർവഹിച്ചു.റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അദ്ധ്യക്ഷനായി.

ആർ. എ. ഓഫീസ് സുപ്രൻ്റ് പ്രവീൺ പാനിശ്ശേരി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇ. പി. ശിവകുമാർ, ഷോപ്പിംഗ് ഫെസ്റ്റിവൽ കോർഡിനേറ്റർ കെ. കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.