കോഴിക്കോട് : കൊടുവള്ളിയില്‍ വീട്ടില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു. തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അന്നൂസിനെ കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു,. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്. അന്നൂസില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. മകനെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് അന്നൂസിന്‍റെ അച്ഛന്‍ റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പ്രതികളിലേക്ക് എത്തുമെന്ന് ഭയന്ന് പ്രതികള്‍ അനൂസിനെ വിട്ടിരിക്കാമെന്നാണ് നിഗമനം. അതേ സമയം ആരാണ് തട്ടിക്കൊണ്ടു പോയതെന്നും എന്തിനാണ് തട്ടിക്കൊണ്ടു പോയതെന്നുമുള്ള വിവരം പുറത്തു വന്നിട്ടില്ല. താമരശ്ശേരി ഉന്നതപോലീസ് ഉദ്യോഗസ്ഥരാണ് അനൂസിനെ കണ്ടെത്തിയ വിവരം കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ക്വട്ടേഷന്‍ സംഘം വീട്ടില്‍ നിന്നും അനൂസിനെ തട്ടിക്കൊണ്ടു പോയത്. ഗുണ്ടാസംഘം വീട്ടിലെത്തി പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുകായിരുന്നു. സഹോദരന്‍ അജ്മലുമായി ബന്ധപ്പെട്ട് സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. അതേ സമയം അനൂസിനെ തട്ടിക്കൊണ്ടു പോകാനുള്ള ക്വട്ടേഷന്‍ ആര്‍ക്കാണ് കിട്ടിയതെന്ന വിവരവും അജ്ഞാതമാണ്. അനീസിനെ വൈദ്യ പരിശോധനയ്ക്ക് ശേഷവും കൊടുവള്ളിയില്‍ എത്തിച്ചതിനും ശേഷമായിരിക്കും വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുക.