മാഹി :
മയ്യഴി പുഴയുടെ ക്രൂസ് ടൂറിസം സാദ്ധ്യതകൾ ചർച്ചചെയ്യാൻ വേണ്ടി നടത്തപ്പെടുന്ന ടൂറിസം സെമിനാറിന് മുന്നോടിയായി ജലയാത്ര സംഘടിപ്പിച്ചു.
പുഴയിലൂടെ സഞ്ചരിച്ച് പുഴയുടെ ടൂറിസം സാദ്ധ്യതകൾ പഠിക്കാനും വിലയിരുത്താനും വേണ്ടി ടൂറിസം മേഖലയിലെ വിദഗ്ദരും പഞ്ചായത്ത് പ്രതിനിധികളുമാണ് ജലയാത്ര സംഘടിപ്പിച്ചത്.
മോന്താൽ പുഴയിൽ നിന്നും ആരംഭിച്ച യാത്രയിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.രമ്യടീച്ചർ , മുൻ പ്രസിഡൻ്റ് വി.കെ.രാകേഷ് , മലബാറിക്കസ് ടൂറിസം സെക്രട്ടറി. പി.മനോഹരൻ, മലനാട് ക്രൂസ് ടൂറിസം ആർക്കിടെക്ട്. ടി.വി. മധുകുമാർ , റോയൽ ടൂറിസം സൊസൈറ്റി എം ഡി മുകുന്ദൻ പി. എന്നിവർ പങ്കെടുത്തു. മയ്യഴി പുഴയുടെ ടൂറിസം സാധ്യതെയെക്കുറിച്ച് യാത്രയിൽ സംഘം ചർച്ച ചെയ്തു. മയ്യഴി പുഴയുമായി ബന്ധപ്പെടുന്ന മോന്താൽ പുഴ മേഖലയിൽ ടൂറിസത്തിന് വൻസാധ്യതയാണെന്നും അത് നടപ്പിൽ വരുത്താൻ ഉള്ള പ്രവർത്തനം നടത്തുമെന്നും സംഘാംഗങ്ങൾ പറഞ്ഞു.