പാനൂർ :
പാനൂർ കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലും കല്ലിക്കണ്ടി ദേശം ഓൺലൈൻ കൂട്ടായ്മയും ചേർന്ന് കല്ലിക്കണ്ടിയിൽ സൗജന്യ മെഡിക്കൽ കേമ്പ് നടത്തി. നിരവധി പേർ കേമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി. കല്ലിക്കണ്ടി എൻ. എ.എം. കോളേജ് പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ഭരത് റെഡ്‌ഡിയുടെ നേതൃത്വത്തിലാണ് കേമ്പ് നടത്തിയത്. പി.പി. എ ഹമീദ്, സമീർ പറമ്പത്ത്, മുഹജിർ കുന്നത്ത്, മുഹമ്മദ് പൂന്തോട്ടം, കെ.കെ. നാസർ ,ടി.കെ നാസർ , ടി.അബൂബക്കർ, ദിവാകരൻ മാസ്റ്റർ, യൂനുസ് പട്ടാടം, എം.പി. കെ. അബ്ദുള്ള, ടി.കെ. മുഹമ്മദ്, എ.കെ. സാജിദ്, എ.കെ. ഇസ്ഹാഖ്, എം.കെ. സഫീറ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ മാനേജ് മെൻ്റിന് കീഴിലാണ് പാനൂർ കോ-ഓപ്പറേറ്റി വ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിൽ മെഡിക്കൽ കേമ്പുകൾ സംഘടിപ്പിച്ചതായി മാനേജ്മെൻ്റ് അറിയിച്ചു. ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം ജൂൺ ആദ്യവാരം പാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
22 ന് 9 മണി മുതൽ 11 വരെ പാറാട്, 11 മുതൽ -1 മണി വരെ വിളക്കോട്ടൂർ, 2.30- മുതൽ 4.30 വരെ കുന്നോത്ത്പറമ്പ്,
23 ന് 9 മുതൽ -11വരെ ഉതുക്കുമ്മൽ, 12.30 മുതൽ-2.30 വരെ തൂവക്കുന്ന്, 3.30 മുതൽ -5.30 വരെ ചെറുപറമ്പ്, എന്നിവടങ്ങളിൽ കേമ്പ് നടക്കും.
24ന് 9 മുതൽ 11 വരെ പൊയിലൂർ, 11 മുതൽ -1മണി വരെ മീത്തലേ കുന്നോത്ത് പറമ്പ്, 2.30- മുതൽ 4.30 വരെ കൈവേലിക്കൽ,
26 ന് 9- മുതൽ 11 വരെ ചെറുവാഞ്ചേരി, 11-മുതൽ 1മണി വരെ ചെണ്ടയാട്, 2.30- മുതൽ 4.30 വരെ മുത്താറി പീടിക എന്നിവിടങ്ങളിലും കേമ്പ് നടക്കും.
27 ന് 9- മുതൽ 11 വരെ പാനൂർ, 11 മുതൽ -1മണി വരെ പൂക്കോം, 2.30 മുതൽ-4.30 വരെ എലാങ്കോട്,.
28 ന് 9 മുതൽ -11 കീഴ്മടം, 11-മുതൽ 1മണി വരെ പുല്ലൂക്കര, 2.30- മുതൽ 4.30 വരെ കടവത്തൂർ,
29 ന് 9- മുതൽ11 വരെ കണ്ണംകോട് 11-മുതൽ 1മണി വരെ പെരിങ്ങത്തൂർ എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും.