മയ്യഴി : അമൃത് ഭാരത് പദ്ധതിയിൽ ഉൾപെടുത്തി അടിമുടി നവീകരിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്ന മാഹി റെയിൽവേ സ്റ്റേഷൻ ഇന്ന് 22/05/25 രാജ്യത്തിന് സമർപ്പിക്കും. കോടി രൂപ ചിലവിലാണ് ആധുനികവൽക്കണം നടത്തിയത് 24 കോച്ചുകളുടെ ദൈർഘ്യത്തിൽ ഇരു ഫ്ലേറ്റ് ഫോമുകളുടെയും ഷെൽട്ടർ ദീർഘിപ്പിച്ചു ആധുനികവൽക്കരണം നടത്തി. നിലവിൽ 32 ഓളം തീവണ്ടികൾ സ്റ്റോപ്പുണ്ട്. കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തുകയും വന്ദേ ഭാരത് ഉൾപെടെയുള്ള ദീർഘ ദൂര തീവണ്ടികൾക്ക് കൂടി സ്റ്റോപ്പനുവദിച്ചാൽ മാഹിയിലേയും പരിസര പ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മാഹി വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയിൽ നിന്ന് ഒരു പരിധി വരെ കരകയറുന്നതിനും മാഹി റെയിൽവേ സ്റ്റേഷനിൽ മാഹിയുടെ സമീപ വാസികൾക്ക് എത്തിച്ചേരുന്നതിനും മാഹി കോപ്പറേറ്റീവ് ബസ് മാഹി സ്റ്റേഷൻ പരിസരത്ത് നിന്ന് മാഹിപ്പാലം – പെരിങ്ങാടി – ഒളവിലം – പള്ളിക്കുനി – മേക്കുന്ന് – ചൊക്ലി – പള്ളൂർ – ചാലക്കര – എം. എം. സ്ക്കൂൾ വഴി സ്റ്റേഷനിലേക്ക് തിരിച്ചെത്തുന്ന വിധം സർവ്വീസ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കോപ്പറേറ്റീവ്