പെരിങ്ങാടി: എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂറിനെ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി അനുസ്മരിച്ചു.
പെരിങ്ങാടി യൂണിറ്റി സെൻ്റർ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ വാഗ്മിയും പരിസ്ഥിതി പ്രവർത്തകനുമായ സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്
പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. എം.പി. ഷെറിൻ ഫൈസൽ, എം.പി.അസ്ലം, എം.എ. കൃഷ്ണൻ, എൻ.വി. അജയകുമാർ, സോമൻ മാഹി, സി.കെ. രാജലക്ഷ്മി, ഷാജി കൊള്ളുമ്മൽ, സുജൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.