Latest News From Kannur

മാഹി വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനം

0

പുതുച്ചേരി സർക്കാർ വിദ്യാഭ്യാസ വകുപ്പ്, മാഹി

മാഹി വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനം

മാഹി മേഖലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിദ്യാർത്ഥി പഠിച്ച വിദ്യാലയത്തിൽ നിന്നും മെയ് 21 മുതൽ ലഭിക്കുന്നതാണ്. മാഹിയിലെ പ്രൈവറ്റ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് അപേക്ഷാഫോറം സി ഇ ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.മാഹിയിൽ സ്ഥിര താമസക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്ക് മെയ് 26 മുതൽ സി ഇ ഒ ഓഫീസിൽ നിന്നും അപേക്ഷാഫോറം ലഭിക്കും.

പുരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിൽ സമർപ്പിക്കേണ്ടതാണ്. ജെ എൻ ജി എച്ച് എസ് എസ്, സി ഇ ബി ജി എച്ച് എസ് എസ്, പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പുരിപ്പിച്ച അപേക്ഷ ഫോറം ‘ജെ എൻ ജി എച്ച് എസ് എസി’ ൽ സമർപ്പിക്കേണ്ടതാണ്.

കെ ജി ജി എച്ച് എസ്, വി എൻ പി ജി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ പൂരിപ്പിച്ച അപേക്ഷ ഫോറം ‘ വി എൻ പി ജി എച്ച് എസ് എസ് ൽ സമർപ്പിക്കുക.

ഐ കെ കെ ജി എച്ച് എസ് എസ്, യു ജി എച്ച് എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ അപേക്ഷാഫോറം ‘ഐ കെ കെ ജി എച്ച് എസ് എസി’ ലും നൽകണം.

മെയ് 22 മുതൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും രാവിലെ 10 മണി മുതൽ ഒരു മണി വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നതായിരിക്കും.

 

ചീഫ് എഡ്യൂക്കേഷനൽ ഓഫീസർ മാഹി

Leave A Reply

Your email address will not be published.