പാനൂർ :
ഓരോ ദിവസവും കൂടുതൽ ഹാജിമാർ അല്ലാഹുവിന്റെ അതിഥികളായി മക്കയിൽ എത്തി കൊണ്ടിരിക്കുകയാണ് .
പാനൂരിൽ നിന്നുള്ള ഹജ്ജ് യാത്രയുടെ അഞ്ചാമത് സംഘം ഇന്ന് നൊച്ചിക്കാട്ട് ഗ്രൗണ്ടിൽ നിന്ന് പുറപ്പെട്ടു –
ഹജ്ജ് യാത്രാ സംഘത്തിൻ്റെ യാത്ര പുറപ്പെടലിന് പാനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റും മുസ്ലിം വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ എൻ. കെ. സി. ഉമ്മർ സാഹിബ് ഫ്ളാഗോഫ് ചെയ്തു.
വെൽഫെയർ അസോസിയേഷൻ ജനറൽ സിക്രട്ടറി പി. പി. സുലൈമാൻ ഹാജി അധ്യക്ഷനായി.
ഹാജിമാർക്ക് കൈസഹായമായി പതിറ്റാണ്ടുകളായി മുസ്ലിം വെൽഫെയർ അസോസിയേഷൻ വളണ്ടിയർമാർ കർമ്മ രംഗത്ത് ചരിത്ര ദൗത്യം നിർവഹിക്കുകയാണ് .