മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ച് നടന്ന രക്തദാന ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ശ്രീലത കെ. രക്തദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ നന്ദന സി, ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. വിപിൻ കെ. ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പിന്റെ കോർഡിനേറ്റർമാരായ പി. പി. റിയാസ് മാഹി, റയീസ് മാടപ്പീടിക, രാജീവൻ പാറാൽ, ഷംസീർ പരിയാട്ട് എന്നിവർ നേതൃത്വം നൽകി. കോളേജ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ദേയമായി.
Sign in
Sign in
Recover your password.
A password will be e-mailed to you.