പാനൂർ:
പൊയിലൂർ ഈസ്റ്റ് എ എൽ പി സ്കൂൾ കെട്ടിടോൽഘാടനവും 105-ാം വാർഷികാഘോഷവും 28ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.28ന് രാവിലെ 10-30 മണിക്ക് നിയമസഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ ഉദ്ഘാടന കർമ്മം നിർവഹിക്കും.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.മുൻ ഡിഡിഇ ദിനേശൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തും.എ ഇ ഒ ബൈജു കേളോത്ത് സമ്മാനദാനം നിർവഹിക്കും.ഉന്നത വിജയികളെ അനുമോദിക്കും.വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സ്കൂൾ വാർഷികഘോഷത്തിൽ വിവിധ കലാപരിപാടികൾ നടക്കും.വാർത്താസമ്മേളനത്തിൽ മാനേജർ ഒ കെ സുരേന്ദ്രൻ, പ്രധാന അധ്യാപിക സി കെ ബിന്ദു, പിടിഎ പ്രസിഡണ്ട് പി വി ഷാജി എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post