പാനൂർ : ക്വാറി ക്രഷർ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് സബ്ബ് കലക്ടർ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളെ അവഗണിച്ചു കൊണ്ട് ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോകുന്ന ക്രഷർ ഉടമകളുടെ നിലപാടിനെതിരെ പാനൂർ മേഖലയിൽ സംയുക്ത രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ക്രഷർ മേഖല സ്തംഭിപ്പിച്ചു കൊണ്ട് സമരം ശക്തമാക്കി.
2023 ലെ വിലയിൽ 4 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനമായതെങ്കിലും തോന്നിയപോലെ വില ഈടാക്കുന്ന അവസ്ഥയാണുള്ളത്.
യോഗ തീരുമാനങ്ങൾ വില വെക്കാതെ അളവ് തൂക്കനിയമ വ്യവസ്ഥകൾ അവഗണിച്ചു കൊണ്ട് ഉല്പന്നങ്ങളുമായി പുറപ്പെട്ട ലോറികൾ കല്ലുവളപ്പ് പാനൂർ സ്റ്റോൺ ക്രഷറിന് മുമ്പിൽ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. രവീന്ദ്രൻകുന്നോത്ത്, സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി.പി. പ്രകാശൻ, സി.പുരുഷു മാസ്റ്റർ, കെ.മുകുന്ദൻ മാസ്റ്റർ, കെ.ടി.രാഗേഷ് എം.പി.മുകുന്ദൻ മാസ്റ്റർ, കെ.അശോകൻ, കെ.പി. റിനിൽ, ഏ.കെ ഭാസ്ക്കരൻ, ടി.പി. ഉത്തമൻ,രവീന്ദ്രൻ വി.കെ, രാജീവൻ എന്നിവർ നേതൃത്വം നല്കി. കൊളവല്ലൂർ പോലീസ് ഇൻസ്പക്ടർ സന്തോഷ് കളത്തിലിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.