പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ പള്ളുരിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം മതമൈത്രിയുടെ സംഗമമായി മാറി. സ്നേഹ സംഗമം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമത്തി മഹല്ല് ഖത്തിബ് ഷംസീർ അസ്ഹരി, മാഹി ബസലിക്ക വികാരി റവ: റെക്ടർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ, പ്രഭാക്ഷകൻ സന്തോഷ് ഇല്ലോളിൽ എന്നിവർ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു, പി.സി.ദിവാനന്ദൻ, സുബേർ, പി.ടി.കെ.റഷീദ്, എം.മുസ്തഫ, അനിൽ വിലങ്ങിൽ, സൻസായി കെ. വിനോദ് കുമാർ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം സംസാരിച്ചു.