മാഹി : മാഹി പോലീസ് സുപ്രണ്ട് ജി. ശരവണൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പള്ളൂരിൽ ആളില്ലാത്ത വീട്ടിൽ പണം വെച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട പതിനൊന്നംഗ സംഘത്തെ മാഹി സർക്കിൾ ഇൻസ്പെകടർ ആർ. ഷൺമുഖത്തിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. പള്ളൂർ സ്വദേശികളായ സിജേഷ് കെ., പ്രണീഷ്, രാജേഷ്, പ്രണവ് പി. , ചാലക്കര സ്വദേശി ആനന്ദ്, കോടിയേരി സ്വദേശിയായ രമിത്ത്, ചൊക്ലി സ്വദേശിയായ വിജേഷ് കെ., എബിൻ ദാസ്, എടക്കാട് സ്വദേശീ ബഷീർ സി, ന്യൂ മാഹി സ്വദേശി കെ. പി. റയീസ് , തലശ്ശേരി പാലയാട് സ്വദേശി പ്രീണീഷ് എന്നിവരയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 12100 രൂപയും, മൊബയിൽ ഫോണും, വാഹനങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തു. പള്ളൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ. സി. വി. റെനിൽ കുമാർ, എസ്. ഐ. നദീർ, ക്രൈം സ്വകാഡ് അഗംങ്ങളായ എസ്മാരായ കിഷേർ കുമാർ, മഹേഷ് വി, എ. എസ്. ഐ ശ്രീജേഷ് സി. വി. , ഹെഡ് കോൺസ്റ്റമ്പിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.