ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റിൻ്റെയും അക്ഷരമുറ്റം മങ്ങാടിൻ്റെയും ആഭിമുഖ്യത്തിൽ തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ കൊൽക്കത്ത കൈരളി സമാജം എൻ്റോവ്മെൻ്റ് കവിതാ പുരസ്കാരം ലഭിച്ച ആർ ആതിര ക്ക് ആദരവും കേരളം പ്രത്യക്ഷത്തിനുമപ്പുറം സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം. കെ. മനോഹരൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. കെ. എം. രഘുരാമൻ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകനും അധ്യാപകനുമായ റഫീഖ് ഇബ്രാഹിം അനുമോദന ഭാഷണം നടത്തി. ആർ. ആതിര, ഇ. ഡി. ബീന, ടി. എം. ദിനേശൻ, കെ. സിജു, പി. വിനീഷ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.