തലശ്ശേരി: ഒൻപത് നാൾ നീണ്ടു നിൽക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇന്ന് മുതൽ മാർച്ച് 30 വരെ നടക്കുന്ന അഷ്ടമംഗല പ്രശ്‌നപരിഹാരം, അഷ്ട ബന്ധ കലശം എന്നിവയ്ക്കുളള യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം ജ്ഞാനോദയയോഗം പ്രസിഡൻറ് അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. മേൽശാന്തി ഉദയകുമാർ, വിനു ശാന്തി, വിനോയ് ശാന്തി’ രജനീഷ് ശാന്തി, തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. ഒട്ടേറെ ഭക്തജനങ്ങളും പങ്കെടുത്തിരുന്നു. ജ്ഞാനോദയയോഗം ഡയറക്‌ടർമാരയ രാഘവൻ പൊന്നമ്പത്ത്, രാജിവൻ മാടപ്പിടിക നേതൃത്വം നൽകി. ആണ്ട് മഹോത്സവത്തിന് തൊട്ടുപിറകെ നടക്കുന്ന അതിവിശിഷ്‌ടമായ ഈ ചടങ്ങ് മറ്റൊരു മഹോത്സവമായി മാറും. ഇതോടൊപ്പം എല്ലാ ദിവസവും 6.30 ന് സംഗീത – നൃത്ത പരിപാടികളും അരങ്ങേറും.
22 ന് വൈ. ഗുരു പൂജാനന്തരം ആചാര്യവരണം 23 ന് ഉഷസ്സിന് മഹാഗണപതി ഹോമം, ത്രികാല പൂജ, ഭഗവതിസേവ, മൃതുഞ്ജയ ഹോമം, സുദർശനഹോമം, വൈ ലളിത സഹസ്രനാമാർച്ചന, 6.30.ഭക്തി ഗാനസുധ, 24 ന് ഉഷസ്സിന് മഹാഗണപതി ഹോമം. ത്രികാല പൂജ, വൈ ലളിത സഹസ്രനാമാർച്ചന, 25 ന് മഹാഗണപതി ഹോമം ത്രികാല പൂജ. സായൂജ്യപൂജ, വൈ മുളയിടൽ, പ്രസാദ ശുദ്ധി, വാസ്‌തു രക്ഷോഘ്ന ഹോമങ്ങൾ, വാസ്‌തു കലശാഭിഷേകം, പുണ്യാഹം, അത്താഴപൂജ. 3 ന് മഹാഗണപതിഹോമം, മുളപൂജ,
26 ന് മഹാഗണപതിഹോമം, മുളപൂജ, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ ബിംബശുദ്ധിക്രിയകൾ, പ്രോക്ത ഹോമം, പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകങ്ങൾ, വിശേഷാൽ പൂജ. വൈ.ഭഗവതിസേവ, സ്ഥല ശുദ്ധി, മുളപൂജ. അത്താഴപൂജ.
27 ന് മഹാഗണപതിഹോമം, അത്ഭുത ശാന്തി ഹോമം, ഹോമകലശാഭിഷേകം, വിശേഷാൽ പൂജ, വൈ ഭഗവതിസേവ, സ്ഥല ശുദ്ധി, മുളപൂജ, അത്താഴപൂജ. 28 ന് ഗണപതിഹോമം, ശ്വശാന്തി ഹോമം, ഹോമകലശാഭിഷേകം, വിശേഷാൽ പൂജ വൈ: ഭഗവതിസേവ, സ്ഥലശുദ്ധി, മുളപൂജ, അത്താഴപൂജ.
29 ന് മഹാഗണപതിഹോമം, മുളപൂജ, ജലദ്രോണി പൂജ, കുടോശകർക്കരി പൂജകൾ, തത്വ ഹോമം, തത്വ കലശപൂജ, വൈ:പരികലശപൂജ, അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ.
30 ന് ഗണപതി ഹോമം, അധിവാസം വിടർത്തി പൂജ, പരികലശാഭിഷേകം തുടർന്ന് 9.10 നും 11.10നു മധ്യേ അഷ്ടബന്ധ ലേപനം. (ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികൾ നിർവ്വഹിക്കുന്നു. തുടർന്ന് ബ്രഹ്മകലശാഭിഷേകം, വിശേഷാൽ പൂജ, ശ്രീഭൂതബലി, ആചാര്യ ദക്ഷിണ. കലശപൂജകൾ, താന്ത്രിക പൂജകൾ, വിശേഷാൽ പൂജകൾ, വിവിധ വഴിപാടുകൾ എന്നിവയുണ്ടാകും.