Latest News From Kannur

പുതുച്ചേരിയിൽ ഇനി വ്യാപാര സ്ഥാപനങ്ങളിൽ തമിഴ് ബോർഡുകൾ – മാഹിയിലെ വ്യാപാരികളെ നിർബന്ധിക്കില്ല

0

മാഹി : കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളിൽ ഇംഗ്ലീഷിന് പകരം തമിഴിലുള്ള ബോർഡുകൾ നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി രംഗസാമി നിയമ സഭയിൽ അറിയിച്ചു. അതേ സമയം കേരളത്തോട് ചേർന്നുള്ള മാഹിയിലും, ആന്ധ്രപ്രദേശിനോട് ചേർന്നുള്ള യാനത്തും വ്യാപാരികളെ നിർബന്ധിക്കില്ല. സർക്കാർ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ക്ഷണക്കത്ത് ഇനി മുതൽ തമിഴിലും അച്ചടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിൽ ത്രിഭാഷാ വിദ്യാഭ്യാസ നയം പിന്തുടരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ സർക്കാർ തലത്തിൽ കൂടുതൽ കടന്നു വരുമ്പോൾ തമിഴ് ഭാഷയെ കുറിച്ച് ബോധ്യം വരുത്തുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മാഹിയെ ബാധിക്കില്ലെന്ന് രമേശ് പറമ്പത്ത് എം.എൽ.എ വിശദീകരിച്ചു.

Leave A Reply

Your email address will not be published.