കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച പരാതികളിൽ ബ്രെത്തലൈസർ യന്ത്രത്തിൽനിന്നുള്ള പ്രിൻ്റൗട്ട് മാത്രമേ തെളിവായി പരിഗണിക്കാനാകൂ എന്ന് ഹൈക്കോടതി. പരിശോധനയ്ക്കുശേഷം പോലീസ് ടൈപ്പ് ചെയ്‌ത് നൽകുന്ന റിപ്പോർട്ടിന് സാധുതയില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. കണ്ണൂർ സ്വദേശി ധനേഷിനെതിരേ പഴയങ്ങാടി പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.
ശ്വാസത്തിൽ മദ്യത്തിന്റെ അളവ് വിലയിരുത്തി നിയമലംഘനം കണ്ടെത്താനാണ് ബ്രെത്തലൈസർ ടെസ്റ്റ്. ഉപകരണത്തിൽനിന്ന് ഉടനടി വരുന്ന പ്രിന്റൗട്ടേ തെളിവായി എടുക്കാനാകുവെന്ന് മോട്ടോർവാഹനനിയമം വകുപ്പ് 203(6)-ൽ വക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് സംസ്ഥാന പോലീസ് മേധാവിസർക്കുലറും ഇറക്കിയിട്ടുണ്ട്. ഹർജിക്കാരൻ്റെ കാര്യത്തിൽ പോലീസ് അന്തിമ റിപ്പോർട്ടിനൊപ്പം വെച്ചത് ടൈപ്പ് ചെയ്ത രേഖയായിരുന്നു.വ