പാനൂർ :
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കും, സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടെലിഫോൺ എക്സ്ചേഞ്ചിലെക്ക് മാർച്ചും ബസ്റ്റാൻ്റിൽ ബഹുജന സംഗമവും നടന്നു. കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രടറി യു ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.വി. രജീഷ് അധ്യക്ഷനായി.സി.പി.ഐ. എം. സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. ലീല, പി. ഹരീന്ദ്രൻ, കെ. ധനഞ്ജയൻ, കെ. മനോഹരൻ, കെ.ഇ. കുഞ്ഞബ്ദുള്ള, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രടറി പി.കെ. പ്രവീൺ, അഡ്വ. വി. ഷാജി, കെ. മുകുന്ദൻ, ഒ.പി. ഷീജ, മൊയ്തു പത്തായത്തിൽ, ഇ. മഹമൂദ്, കെ.പി. ശിവപ്രസാദ്, കെ. ബാലൻ, ടി.കെ. കനകൻ എന്നിവർ സംസാരിച്ചു. കുന്നോത്ത് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.