പാനൂർ :
സേവന മേഖലക്കും കാർഷിക മേഖലക്കും മുന്തിയ പരിഗണന നൽകി തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൊള്ളുമ്മൽ ബാലൻ അവതരിപ്പിച്ചു.
33,26,43,884 രൂപ വരവും, 32,85,46000, രൂപ ചെലവും 40 ,9 7,884 രൂപ നീക്കി ഇരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് അവതരിപ്പിച്ചത്.
സാമുഹിക ക്ഷേമത്തിന് പത്ത് കോടി, തൊഴിലുറപ്പ് പദ്ധതിക്ക് ഏഴ് കോടി, പാശ്ചത്തല മേഖലക്ക് നാല് കോടി, പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിക്കാൻ രണ്ട് കോടി, ഭവന നിർമ്മാണത്തിന് ഒരു കോടി,
ആരോഗ്യമേഖലയ്ക്ക് എൺപത്തി ആറ് ലക്ഷം, കല്ലിക്കണ്ടി ടൗണിൽ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോപ്ലക്സ് പണിയാൻ അറുപത് ലക്ഷo
മൃഗസംരക്ഷണത്തിനും കൃഷിക്കും നാൽപത്തി ഏഴ് ലക്ഷം രൂപ എന്നിവയാണ് ബജറ്റിൽ പ്രധാനമായും തുക വകയിരുത്തിയത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഴമല നരിക്കോട്ടുമല ടൂറിസം വികസനത്തിനായി അഞ്ച് ലക്ഷവും തൊഴിൽ നൈപുണ്യവികസനത്തിനായി അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സെക്കീന തെക്കെയിൽ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി വി. വി. പ്രസാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ പി. കെ. അലി,
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഇസ്മായിൽ, നസീമ ചാമാളി, കെ. പി. ഷമീന. വി. പി. സുരേന്ദ്രൻ, എ. പി. നാണു, ടി. ശങ്കരൻ, ഇ. കെ. മനോജ്, ഉഷ രയരോത്ത്, സംസാരിച്ചു.