Latest News From Kannur

അണിയാരം കൂലോത്ത് കാവ് തിറ മഹോൽസവത്തിന് തുടക്കം*

0

പാനൂർ : അണിയാരം ശ്രീ ശാസ്തപ്പൻകാവ് തിറ മഹോൽസവത്തിന് തുടക്കമായി. രാവിലെ പ്രതിഷ്ഠയും ഗണപതിഹോമവും നടന്നു. വൈകിട്ട് മികച്ച സ്വാന്തന പ്രവർത്തകനുള്ള കൊച്ചിൻ ഹനീഫ നൗപുണ്യപുരസ്ക്കാരം ലഭിച്ച പുതുക്കുടി ഗംഗാധരനെ ആദരിച്ചു. പ്രദേശിക കലാകാരൻമാരുടെ സംഗീത – നൃത്ത വിരുന്ന് ഉത്സവരാവും അരങ്ങേറി.തിങ്കൾ രാവിലെ 8ന് കൊടിയേറ്റം. വൈകിട്ട് 5ന് കിഴക്കെവീട്ടിൽ നിന്നും ആരംഭിക്കുന്ന വർണാഭമായ ഘോഷയാത്ര അണിയാരം കീഴ്മാടം വഴി കാവിൽ എത്തി ച്ചേരും. കിഴക്കെ പുറായിൻ്റവിടെ നിന്നും കലശം വരവ്. വൈകിട്ട് ഏഴു മണിക്ക് ശേഷം വിവിധ വെള്ളാട്ടങ്ങളും നടക്കും.ചൊവ്വ രാവിലെ 5 ന് ഗുളികൻ തിറ, 10 ന് ശാസ്തപ്പൻ തിറ, ഉച്ചക്ക് 12ന് ഗുരു കാരണവർ തിറ,12 -30 ന് അന്നദാനം, 2 ന് വസൂരി മാലതിറ, ഭഗവതി തിറ, വൈകിട്ട് നാലരക്ക് ഗുരുതി, 5 ന് ശാസ്തപ്പൻ തിരുമുടി. ദൈവത്തെ ആറാടിക്കലോടെ മൂന്നു ദിവസങ്ങളായി നടക്കുന്ന തിറ മഹോൽസവത്തിന് സമാപനമാവും.

Leave A Reply

Your email address will not be published.