Latest News From Kannur

ഡികെടിഎഫ് സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരം 19 ന്*

0

തിരുവനന്തപുരം : കേന്ദ്ര – കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും കർഷക – കർഷകത്തൊഴിലാളി ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ [ ഡികെടിഎഫ് ] സംസ്ഥാന പ്രസിഡണ്ട് യു.വി. ദിനേശ് മണിയുടെ നേതൃത്വത്തിൽ , 19 ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരം നടത്തും.

ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

കെ പി സി സി ഭാരവാഹികൾ , യു ഡി എഫ് നേതാക്കൾ , എം പി മാർ , എം എൽ എ മാർ തുടങ്ങി രാഷ്ട്രീയ , തൊഴിലാളി സംഘടനാ രംഗത്തെ പ്രമുഖർ സമരവേദിയിലെത്തും.

സമാപന സമ്മേളനം മുൻ കെ പി സി സി പ്രസിഡണ്ട് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.