തലശ്ശേരി :
തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് [ എം. വൈ. എൽ ] , മുസ്ലിം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എം. എസ്. എഫ് ] എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ലഹരിക്കെതിരെ യുദ്ധം എന്ന പരിപാടിയുടെ ഭാഗമായി , ലഹരി മാഫിയക്കെതിരെ ഉറക്കം നടിക്കുന്ന സർക്കാരിനെതിരെ തലശ്ശേരിയിൽ നൈറ്റ് അലേർട്ട് റാലി സംഘടിപ്പിക്കുന്നു. 15 ന് ശനിയാഴ്ച രാത്രി 9.30 ന് ചാലിൽ നിന്നും ആരംഭിച്ച് കടൽപ്പാലത്തിന് സമീപം റാലി സമാപിക്കും. വടകര എം.പി. ഷാഫി പറമ്പിൽ റാലിയിൽ പങ്കെടുക്കും.