Latest News From Kannur

ലഹരി മാഫിയക്കും സർക്കാർ നയത്തിനുമെതിരെ നൈറ്റ് മാർച്ച് നടത്തി

0

പാനൂർ:

ലഹരി മാഫിയകളെ വളർത്തി നാടിനെ കുരുതി കളമാക്കുന്ന പിണറായി സർക്കാറിൻ്റെ നയ വൈകല്യങ്ങളോടുള്ള പ്രതിക്ഷേധത്തിൻ്റെ ഭാഗമായി ബി. ജെ .പി പാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നൈറ്റ് മാർച്ച് മണ്ഡലം പ്രസിഡണ്ട് കെ. സി. വിഷ്ണുവിൻ്റെ അധ്യക്ഷതയിൽ ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി. കെ. കൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തി. തെക്കേ പാനൂരിൽ നിന്നും ആരംഭിച്ച മാർച്ചിന്പി. സത്യപ്രകാശ്, കെ.കെ ധനജ്ഞയൻ, കെ. സി. കുഞ്ഞികണ്ണൻ മാസ്റ്റർ, വി.പി. സുരേന്ദ്രൻ മാസ്റ്റർ, എൻ. രതി, രാജേഷ് കൊച്ചിയങ്ങാടി, സി.പി. സംഗീത, കെ. കാർത്തിക, അഡ്വ. ഷിജി ലാൽ, പി. പി. ഷാജി, റോഹിത്ത് റാം , കെ.പി. ഭാസ്ക്കരൻ, എം. രത്നാകരൻ, രജിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.