Latest News From Kannur

ദുരിത നിവൃത്തി യാത്ര 28 , 29 തീയ്യതികളിൽ

0

ഇരിട്ടി :

ബി.ഡി.ജെ.എസിൻ്റെ ആഭിമുഖ്യത്തിൽ ചെറുപുഴ മുതൽ ഇരിട്ടി വരെ നടക്കുന്ന ദുരിത നിവൃത്തിയാത്ര 28 ന് തുടങ്ങി 29 ന് അവസാനിക്കും.
മലയോര മേഖലകളെ ബന്ധിപ്പിച്ച് ജന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടലും പരിഹാരവും തേടിയാണ് യാത്ര നടത്തുന്നത്.
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുക, 70 വയസ്സിന് മുകളിൽ പ്രായമായവരുടെ ക്ഷേമത്തിനായുള്ള ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിലും നടപ്പിലാക്കുക, തെരുവുനായ പ്രശ്നം, മയക്കു മരുന്ന് വ്യാപനം തുടങ്ങി സമീപകാലത്ത് ജനജീവിതം ദുസ്സഹമാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
പൈലി വാത്യാട്ടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന യാത്രക്ക് 2 ദിവസങ്ങളിലായി മുപ്പതിലേറെ കേന്ദ്രങ്ങളിൽ സ്വീകരണ യോഗങ്ങൾ ഒരുക്കും.

Leave A Reply

Your email address will not be published.