Latest News From Kannur

കൈതേരി ചാത്തോത്ത് ശ്രീ നീല കരിങ്കാളി ശ്രീ പോർക്കലി ഭഗവതീ ക്ഷേത്ര മഹോത്സവം 19 ന് തുടങ്ങും

0

കൂത്തുപറമ്പ് :

കൈതേരി ചാത്തോത്ത് ശ്രീ നീല കരിങ്കാളി ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര മഹോത്സവം മാർച്ച് 19 , 20 , 21 ബുധൻ , വ്യാഴം , വെള്ളി ദിവസങ്ങളിൽ നടക്കും.
ഉത്സവാഘോഷ ദിനങ്ങളിൽ ക്ഷേത്ര പൂജാ കർമ്മങ്ങൾക്കും വഴിപാട് കർമ്മങ്ങൾക്കും പുറമെ വിവിധ കലാ സാംസ്കാരിക പരിപാടികളുമുണ്ടാവും.

19 ന് ബുധനാഴ്ച വൈകിട്ട് തൊടീക്കളം സതീഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക ,
രാത്രി 8 മണിക്ക് കലാമണ്ഡലം മഹേന്ദ്രൻ രചിച്ച് കൂത്തുപറമ്പ് കലാനിലയം അവതരിപ്പിക്കുന്ന ശിവം നൃത്താവിഷ്കാരം എന്നിവയുണ്ടാകും.

20 ന് വ്യാഴാഴ്ച രാവിലെ പൂമൂടൽ, തുടർന്ന് ഭദ്ര കെ.എം.പി യുടെ അഷ്ടപദി ,
പനമണ്ണ മനോഹരൻ്റെ കുറുങ്കുഴൽ കച്ചേരി ,
വൈകിട്ട് 6.30ന് ദേശവാസികളുടെ കലാവിരുന്ന് എന്നിവ അരങ്ങേറും.

21 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എടയാർ ബ്രദേർസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി, വെകിട്ട് കേളി, കാഴ്ച ശീവേലി, അഷ്ടപദി, മേളം എന്നിവയും എടയാർ വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, രാത്രി 9 മണിക്ക് ഗുരുതി എന്നിവയുണ്ടാകും.

Leave A Reply

Your email address will not be published.