മാഹി: : നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെ മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ പന്തക്കൽ എസ്. ഐ വി. പി. സുരേഷ് ബാബുവും ക്രൈം സ്വകാഡ് അംഗംങ്ങളായ എസ്. ഐമാരായ കിഷോർ കുമാർ, മഹേഷ് വി, എ. എസ്. ഐ. ശ്രീജേഷ് സി. വി., ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു . മാഹി പൊലീസ് സുപ്രണ്ട് ജി.ശരണവണന്റെ പ്രത്യേക നിർദ്ദേശ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ പുല്ലൂക്കര കാരയിൽ കെ.നൗഷാദ് (35) പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് KL 57 A 4663 എന്ന നമ്പറിലുള്ള കാറിൽ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് . ഹാൻസ് 153 ബണ്ടിൽ, കൂൾ ലിപ് 51 ബണ്ടിൽ, പുതിയ പായ്ക്ക് അധിക ഫ്രഷ്നെസ് 16 ബണ്ടിൽ, വിമൽ പാൻ മസാല 08 ബണ്ടിൽ, V-1 ടുബാക്കോ 08 ബണ്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഇയാളിൽ നിന്നും കണ്ട് എടുത്തത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു