പാനൂർ :
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത പി.എസ്. സഞ്ജീവിന് ജന്മനാടായ പാനൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ചമ്പാട് റോഡ് പാനൂർ ഹയർ സെക്കൻഡറി സ്ക്കൂൾ പരിസരത്ത് നിന്നും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകരും, ബഹുജനങ്ങളും ബാൻ്റ് മേളത്തിൻ്റെയും മുദ്യാവാക്യങ്ങളുടെയും അകമ്പടിയോടെ ബസ്റ്റാൻ്റിലെക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രടറി ജെയിംസ് മാത്യൂ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രടറി കിരൺ കരുണാകരൻ അധ്യക്ഷനായി. സി.പി.ഐ. എം പാനൂർ ഏരിയ സെക്രടറി കെ.ഇ. കുഞ്ഞബ്ദുള്ള, എൻ.കെ. റുബിൻ, അനന്തു ചൊക്ലി, അശ്വതി എം.എസ്, കെ.കെ. അനുനന്ദ് എന്നിവർ സംസാരിച്ചു.