പാനൂർ:
കൈവേലിക്കൽ ഗുരുചൈതന്യ വിദ്യാലയം 26-ാം വാർഷികാഘോഷം സമാപിച്ചു. പതാക ഉയർത്തൽ, വ്യായാം യോഗ്, ദീപ പ്രോജ്വലനം, നൃത്തനൃത്ത്യങ്ങൾ, സാംസ്കാരിക സമ്മേളനം, അനുമോദനം, സമ്മാന വിതരണം കലാപരിപാടികൾ എന്നിവ നടന്നു. ആവണി രാഗേഷ് ദീപ പ്രോജ്വലനം നടത്തി. ചടങ്ങിൽ എൻ. കെ. വേണുദാസ് അധ്യക്ഷത വഹിച്ചു. എ.കെ.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. വി. ഷൈമ , കെ. സുഭാഷ്, അശ്വതി മോഹനൻ എന്നിവർ പ്രസംഗിച്ചു.