Latest News From Kannur

വിമുക്ത ഭടൻ ചമ്പാട്ടെ ഹവിൽദാർ അംബുജൻ സി.പി നമ്പ്യാരെ കോർ ഓഫ് സിഗ്നൽസ് ആദരിച്ചു.

0

പാനൂർ : വിമുക്തഭടൻമാരുടെ സംഘടനയായ കോർ ഓഫ് സിഗ്നൽസിൻ്റെ
നൂറ്റി പതിനഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിമുക്തഭടൻ
ഹവിൽദാർ അംബുജൻ സി.പി നമ്പ്യാരെ ആദരിച്ചു. ചമ്പാട് അരയാക്കൂലിലെ വാഴയിൽ വസതിയിലെത്തിയാണ് എ. സി. പി. നമ്പ്യാരെ തലശേരി സിഗ്നൽസ് ഭാരവാഹികൾ ആദരിച്ചത്. നീണ്ട 17 വർഷത്തെ സൈനിക ജീവിതത്തിന് ശേഷമാണ് അംബുജൻ സി.പി. നമ്പ്യാർ വിരമിച്ചത്. മോട്ടോർ സൈക്കിൾ പ്രകടനം കാഴ്ചവെക്കുന്ന ഡേർ ഡെവിൾസ് ടീമംഗമായിരുന്നു. 1991ൽ ഹവീൽദാർ എ.സി.പി. നമ്പ്യാർ അംഗമായിരുന്ന കോർ ഓഫ് സിഗ്നൽസ് ലോക റെക്കോഡ് നേടിയിരുന്നു. നിരവധി ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്ത നമ്പ്യാർ 2018ൽ 66 ആം വയസിലും ചാമ്പ്യനായിരുന്നു. ജമുനയാണ് ഭാര്യ.
മക്കളായ ജിതിൻ അംബുജൻ ബാംഗ്ലൂരിൽ ബയോ കോൺ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലും, നിധിൻ അംബുജൻ കൊച്ചിയിൽ 24 ന്യൂസ് ചാനലിൽ റിപ്പോർട്ടറായും ജോലി ചെയ്തു വരികയാണ്. തലശ്ശേരി സിഗ്നൽസ് കൂട്ടായ്മയുടെ രക്ഷാധികാരി പി. കെ. ദേവരാജൻ പൊന്നാടയണിയിച്ചും, പ്രസിഡൻറ് കെ. എസ്. ജയപ്രകാശ് ഉപഹാരം നൽകിയും എ.സി.പി നമ്പ്യാരെ ആദരിച്ചു.

കെ. എസ്. ഇ. എസ് ലീഗ് പാനൂർ യൂണിറ്റ് പ്രസിഡൻ്റ് പി.പി. ജയപ്രകാശ്, സെക്രട്ടറി എം.ഇ. മുകുന്ദൻ, എ.കെ. രാമകൃഷ്ണൻ, എം. ശശീന്ദ്രൻ, വി. എം. ദിനേശൻ എന്നിവരും സംബന്ധിച്ചു.

Leave A Reply

Your email address will not be published.