മാഹി : അന്തർ ദേശീയ സഹകരണ വാർഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം മാഹിയിൽ.
അന്തർ ദേശീയ സഹകരണ വാർഷികാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഫിബ്രവരി 19 ന് മാഹിയിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിക്കും. അന്നേ ദിവസം രാവിലെ 10.30 ന് പള്ളൂരിലെ കോ. ഓപ്പറേറ്റിവ് കോളേജിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മാഹി ട്രാൻസ്പോർട്ട് കോ. ഒപ്പറേറ്റിവ് സൊസൈറ്റിയുടെ പുതിയ രണ്ടു ബസ്സുകളുടെ ഫ്ലാഗ് ഓഫും മാഹി സഹകരണ ബാങ്കിൻ്റെ ജനസേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും സഹകരണ വാർഷികാഘോഷവും മാഹിയിലെ ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. കൂടിയാലോചന യോഗത്തിൽ മുൻ മന്ത്രി ഇ.വത്സാരാജ്, സഹകരണ ഡെപ്യൂട്ടി റജിസ്ട്രാർ കങ്കേയൻ എന്നിവർ അറിയിച്ചു.