തലശ്ശേരി : പുരോഗമന ചിന്താഗതി പുലർത്തുന്ന കലാപ്രസ്ഥാനമായ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ [IPTA ] കണ്ണൂർ ജില്ല ശില്പശാല 7 , 8 തീയ്യതികളിൽ തലശ്ശേരി പി.ഡബ്ള്യൂ .ഡി റസ്റ്റ് ഹൗസിൽ [തോപ്പിൽ ഭാസി നഗർ ] നടക്കും.
7 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇപ്റ്റ കണ്ണൂർ ജില്ല പ്രസിഡണ്ട് വേലായുധൻ ഇടച്ചേരിയുടെ അദ്ധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡണ്ട് ടി.വി. ബാലൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യും. ഗായകനും സംഗീതസംവിധായകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. അതിൽ മാരാത്ത് , ജിതേഷ് കണ്ണപുരം, പ്രകാശൻ ചെങ്ങൽ, ഗണേഷ് വേലാണ്ടി, എൻ.സി നമിത, എ.നിത എന്നിവർ ആശംസയർപ്പിക്കും.
11.30 ന് സംഗീതശില്ല ശാലയിൽ ജനകീയ സംഗീതത്തിൻ്റ രാഷ്ട്രീയം എന്ന വിഷയം ഗായകനും നടനും സംഗീതജ്ഞനുമായ വി.ടി. മുരളി അവതരിപ്പിക്കും
2.30 ന് നാടക ശില്പശാലയിൽ രംഗകലകളും ജനകീയ നാടക പ്രവർത്തനങ്ങളും എന്ന വിഷയം അടിസ്ഥാനമാക്കി ചലച്ചിത്ര സംവിധായകൻ ആർ. ജയകുമാർ , ചലച്ചിത്രനടൻ സി.പി. മനേക്ഷ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികൾ നടത്തും.
ശില്പശാല രണ്ടാം ദിനമായ 8 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് നാടക ശില്പശാല തുടരും. സംവിധായകൻ ജോസഫ് ആൻ്റണി നാടകക്കളരി നയിക്കും.
11.30 ന് നാടകരചയിതാവ് നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയം ഡോ. സി.കെ. ഭാഗ്യനാഥും 12.30 ന് ഗ്രാമീണ നാടകങ്ങൾ എന്ന വിഷയം പ്രേമാനന്ദ് പമ്പാടും അവതരിപ്പിക്കും.
ഉച്ചക്ക് 2.30 ന് ഇപ്റ്റയുടെ ചരിത്രം ; വർത്തമാനം എന്ന വിഷയം വി.കെ. സുരേഷ് ബാബു അവതരിപ്പിക്കും.
വൈകിട്ട് 5.30 ന് ക്യാമ്പ് അവലോകനം, സംഘടന പ്രവർത്തന രൂപരേഖ നിർമ്മാണം എന്നിവ നടക്കും.