ചൊക്ലി : വി പി. എൽ.പി. സ്കൂളിൽ കല ശാസ്ത്ര മേഖലകളിൽ മികവു പുലർത്തിയ പ്രതിഭകളെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു.
സബ്ജില്ലയിലെ എഴുപതിലധികം സ്കൂളുകളാട് മത്സരിച്ച് അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും സ്കൂൾ കലോത്സവത്തിൻ സബ്ജില്ലാ തല റണ്ണേർസ് ചാമ്പ്യൻ ഷിപ്പും കരസ്ഥമാക്കിയ സംഘത്തിലെ അംഗങ്ങളെയും എൽ.എസ്. എസ്.പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിക്കാനും രക്ഷിതാക്കളുമൊത്ത് ആഹ്ളാദം പങ്കിടാനുമാണ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചത്.
തലശ്ശേരിപ്പാട്ടുകാരനും മോട്ടിവേറ്ററുമായ എം. മുസ്തഫ മാസ്റ്റർ വിജയോത്സവം ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ തല ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കലാ സാഹിത്യ പ്രതിഭകൾക്കും എൽ.എസ്.എസ്. നേടിയ
വൈഗ ഐ കെ. അംന ഷെറിൻ എന്നീ
വിദ്യാർഥികൾക്കും ഉപഹാരവും സർട്ടിഫിക്കറ്റും അദ്ദേഹം കൈമാറി.
ശാസ്ത്ര പ്രദർശനത്തിൽ മികവു പുലർത്തിയ കുട്ടികളെയും ചടങ്ങിൻ്റെ ഭാഗമായി ആദരിച്ചു.
പ്രധാനാധ്യാപിക കെ. ഷീജ വിജയോത്സവ സംഗമത്തിനു സ്വാഗതം പറഞ്ഞു. സ്കൂൾ മാതൃ സമിതി പ്രസിഡണ്ട് പി.സി. തസ്ലീന അധ്യക്ഷത വഹിച്ചു. അഫ്നിദ, ടി. അർഷ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി കെ.പി. ഫൈസൽ നന്ദി പറഞ്ഞു.
തുടർന്ന് രക്ഷിതാക്കളൊരുക്കിയ തലശ്ശേരി പലഹാരങ്ങൾ ഉൾപ്പെടുത്തിയ സായാഹ്ന സൽക്കാരവുമുണ്ടായി.
വിദ്യാലയത്തിൽ നടന്ന പലഹാരമേള വി.പി.എൽ. പി. സ്കൂളിന്റെ കൈപ്പുണ്യമായ പാചകക്കാരി എം ടി.കെ.ലീലയാണ് ഉദ്ഘാടനം ചെയ്തത്.
വിജിന, ഹനിഷ,ആബി ദിഷാൻ അഭിയുക്ത് , ഷീബ എന്നിവർ വിജയേത്സവ പരിപാടിക്ക് നേതൃത്വം നല്കി.