മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്.ഗംഗാധരൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗം മുതിർന്ന മാധ്യമ പ്രവർത്തകൻ കലൈമാമാണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ പന്തക്കൽ അനുസ്മരണ ഭാഷണം നടത്തി. പി.കെ.സജീവൻ, സത്യൻ കുനിയിൽ, ജയന്ത്.ജെ.സി, മോഹനൻ കത്യാരത്ത്, പി.കെ.അഭിഷ സംസാരിച്ചു.