പാനൂർ: ഐക്യ രാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പ്രത്യേക സ്ഥാപനമായ സ്വീഡനിലെ വേൾഡ് മാരിടൈം യൂണിവേഴ്സിറ്റിയിൽ നിന്നും മാരിടൈം നിയമവും നയവും എന്ന വിഷയത്തിൽ ഡിസ്റ്റിങ്ങ്ക്ഷനോട് കൂടി മാസ്റ്റേഴ്സ് ബിരുദം നേടിയ കണ്ണൂർ ജില്ലയിലെ പാനൂർ -തൂവ്വക്കുന്ന് സ്വദേശിയായ സുഭാഷ് കുമാറിന് അഭിനന്ദന പ്രവാഹം .
സ്വീഡനിൽ 14 മാസത്തോളം നടന്ന കോഴ്സിൽ ജർമ്മനി, നെതർലാൻ്റ്, ഫിൻലാൻ്റ്, നേർവെ, ഡെൻമാർക്ക്, പെറു, മലേഷ്യ ഹംഗറി ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ മാരിടൈം സ്ഥാപന സന്ദർശനമടക്കം പഠന പ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ സർക്കാറിൻ്റെ കീഴിലുളള മാരിടൈം ട്രെയിനിങ്ങ് ട്രസ്സിൻ്റെ വകയായുള്ള 60 ലക്ഷം രൂപ സ്കോളർഷിപ്പോടുകൂടിയാണ് സുഭാഷ് ഈ മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കിയത്. ഒരു വർഷം ഇന്ത്യയിൽ നിന്ന് ഒരാൾക്ക് മാത്രമാണ് ഈ സ്കോളർഷിപ്പിന് അവസരം ലഭിക്കുക. ഇന്ത്യയിൽ നിന്ന് ഈ ബിരുദം നേടുന്ന ഇരുപതാമത്തെ വ്യക്തിയാണ് സുഭാഷ് കുമാർ. ഇന്ത്യൻ നാവികസേനയുടെ തീര സംരക്ഷണസേനയിൽ കമാൻ്റൻ്റ് ആയി ദേശസേവനം നടത്തുകയാണ് സുഭാഷ് കുമാർ . തൂവ്വക്കുന്നിലെ കക്കൂഴിയുള്ള പറമ്പത്ത് കുഞ്ഞിരാമൻ്റെയും സുഹാസിനിയുടേയും മകനാണ്.
ഭാര്യ: ടി.ആർ. ശ്രുതി .
മക്കൾ:വീർ ഹസിൻ, വാമിക വര ലക്ഷമി. സഹോദരങ്ങൾ: സുഷാന്ത്, അനുശ്രീ. കരിയറിൽ മികച്ച നേട്ടം കൈവരിച്ച സുഭാഷിനെ കെ.പി.മോഹനൻ
എംഎൽഎ അഭിനന്ദിച്ചു. തൂവ്വക്കുന്ന് എലീസിയം ലൈബ്രറിയും നാട്ടുകാരും സുഭാഷിനെ അഭിനന്ദിച്ചിരുന്നു.