തൂവ്വക്കുന്ന്:
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടിയ സി. ആദിത്യ വിനോദിനെ കെ.പി.മോഹനൻ
എംഎൽഎ വസതിയിലെത്തി അനുമോദിച്ചു. തൂവ്വക്കുന്നിലെ ചാലിൽ ഹൗസിൽ വിനോദ്കുമാറിൻ്റേയും ഇ.പി. ജഷിജയുടേയും മകളായ ആദിത്യ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായിരുന്നു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തംഗം എൻ.പി.അനിത, കെ.പി.പ്രഭാകരൻ, കെ.രജീഷ്, പി.പി.സുധീർ കുമാർ, കൃഷ്ണൻ നായർ, ടി.കെ.സന്തോഷ് എന്നിവർ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.