പാനൂർ :
അഞ്ചാമത് ജില്ലാ കിഡ്സ് അത് ലറെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെരിങ്ങത്തൂർ മൗണ്ട് ഗൈഡ്സ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നാല് വയസ്സുതൽ 12 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് മൂന്ന് തലങ്ങളിലായിരുന്നു മത്സരങ്ങൾ.
ലെവൽ ഒന്ന് ആൺ, പെൺ ഒന്നാം സ്ഥാനവും ലെവൽ രണ്ട് ആൺ രണ്ടാം സ്ഥാനവും പെൺ മൂന്നാം സ്ഥാനവും നേടിയാണ് ചാംപ്യൻഷിപ് കരസ്ഥമാക്കിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന സമാപന സംഗമത്തിൽ ജേതാക്കുൾക്കുള്ള ട്രോഫികൾ സ്പോർട്ട് സ് കൗൺസിൽ ഭാരവാഹികൾ സമ്മാനിച്ചു.