ഒഞ്ചിയം : ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി. മൊത്തം 19 വാർഡുകളിൽ പന്ത്രണ്ടും പിടിച്ചെടുത്തുകൊണ്ടാണ് ജനകീയ മുന്നണി ഭരണത്തുടർച്ച കൈവരിച്ചിരിക്കുന്നത്. എൽഡിഎഫ് വിജയിച്ച വാർഡുകൾ: 1.3.10.11.12.14.18. യുഡിഎഫ് വിജയിച്ച വാർഡുകൾ: 2.4.5.6.7.8.9..13.15.16.17.19. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പഞ്ചായത്താണ് ഒഞ്ചിയം. നിറയെ ചെങ്കൊടി പാറിയ, സിപിഎം തുടർച്ചയായി ഭരിച്ച ഒഞ്ചിയം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ട് 15 വർഷങ്ങൾ കഴിഞ്ഞു.ഇത്തവണ കടുത്ത പോരാട്ടം നടത്തിയെങ്കിലും സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും വാർഡ് വിഭജനവും ജനകീയ മുന്നണിയെ വിജയത്തിലേക്കെത്തിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.