മാഹി : പന്തക്കൽ പിഎംശ്രീ ഐ.കെ.കെ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ഗ്രൗണ്ടിൽ നടന്ന മാഹി മേഖല കായിക മേളയിൽ ആറു വിഭാഗത്തിൽ അഞ്ചു വിഭാഗത്തിലും ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടിയാണ് പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ചരിത്രം സൃഷ്ടിച്ചത്. അണ്ടർ 14 ഗേൾസ് അണ്ടർ 17-ബോയ്സ് ആൻഡ് ഗേൾസ് അണ്ടർ 19 ബോയ്സ് ആൻഡ് ഗേൾസ് എന്നി വിഭാഗത്തിലാണ് പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയത്. പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അമൃത വേഗ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 17ഗേൾസ് വ്യക്തിഗത ചാമ്പ്യൻ കുടിയാണ് അമൃത. അണ്ടർ 19 വിഭാഗം ഗേൾസ് വ്യക്തിഗത ചാമ്പ്യൻ ആയി റിയ രജീഷ് തെരഞ്ഞെടുക്കപ്പെട്ടത് . അണ്ടർ 14 ബോയ്സ് വിഭാഗം ചാമ്പ്യൻസ്ഷിപ് ഗവ. മിഡിൽ സ്കൂൾ മാഹിയും കരസ്ഥമാക്കി. അണ്ടർ 14 ഗേൾസ് വിഭാഗം പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂളിനൊപ്പം
ചാലക്കര എക്സൽ സ്കൂളും ചാമ്പ്യൻഷിപ് പങ്കിട്ടു. വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീനന്ദു വേഗ രാജാവായും തെരഞ്ഞെടുക്കപ്പെട്ടു. കെ. പി. ഷാജി, നന്ദഗോപാൽ, ശരൺ മോഹൻ, സൽമാൻ ഫാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് ശാജി മാസ്റ്റർ, നന്ദ ഗോപാൽ, ശരൺ മോഹൻ സൽമാൻ പരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ കായികമേളയ്ക്ക് സജ്ജരായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post