Latest News From Kannur

ലോക കേൻസർ ദിനം ആചരിച്ചു

0

മാഹി: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പന്തക്കൽ
നവോദയ വിദ്യാലയത്തിൽ മലബാർ കേൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാറും. ‘നേതി’ പുതിയ ലക്കം ദ്വൈമാസികയുടെ പ്രകാശനവും നടന്നു. വിദ്യാലയ പ്രിൻസിപ്പാൾ ഡോ: കെ.ഒ. രത്നാകരന്റെ അദ്ധ്യക്ഷതയിൽ മുൻ മാഹി എം. എൽ. എയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു, ഡോ:എ.പി.നീതു, ഡോ: ഫിൻസ് എം ഫിലിപ്പ്, ക്ലാസ്സെടുത്തു. ടി.സി. പ്രദീപ് മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഇസ്രത്ത് ഫാത്തിമയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രദർശനവും നടന്നു. ഫ്ളാഷ് മോബ് , ലഹരി വിരുദ്ധ ചിത്ര – പോസ്റ്റർ പ്രദർശനം എന്നിവയുമുണ്ടായി. വൈസ് പ്രിൻസിപ്പാൾ ഡോ: കെ.സജീവൻ നമ്പ്യാർ സ്വാഗതവും കെ.പി. ജിതിൻ നന്ദിയും പറഞ്ഞു

ചിത്രവിവരണം:ഡോ: വി.രാമചന്ദ്രൻ കേൻസർ ദിനാചരണപരിപാടിഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.