മാഹി : ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിയുടെ ദശവാർഷികത്തോടനുബന്ധിച്ച് മാഹി വനിതാ ശിശു വികസന വകുപ്പ് എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ (ഗവ. ഫ്രഞ്ച് ഹെെ സ്കൂൾ, മാഹി ) അലങ്കാര ചെടികൾ വിതരണം ചെയ്തു.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഫൈനാർട്ട്സ് ടീച്ചർ ആർടിസ്റ്റ് ചിത്ര ആര്യവേപ്പിൻ തൈ നട്ടു. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഹമ്മദ് മുനവർ അധ്യക്ഷനായി. ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് ഉദ്ഘാടനം ചെയ്തു. ഫ്രഞ്ച് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ഒ. എം. ബാലകൃഷ്ണൻ, ബിന്ദു ഭാസ്കർ, ജയിംസ് സി ജോസഫ്, മിഷൻ ശക്തി കോർഡിനേറ്റർമാരായ ബൈനി പവിത്രൻ, കെ. എം. ദൃശ്യ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post