ചാലക്കര : ചാലക്കര എം. എ. എസ്സ്. എം. വായനശാല & യൂത്ത് സെൻ്റർ,
എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ, അനുസ്മരണവും ചാലക്കര പുരുഷുവിന് അനുമോദനവും നടത്തുന്നു. ജനുവരി 27 ന് വൈ: 6 മണിക്ക് ചാലക്കര എം. എ. എസ്. എം. വായനശാല ഹാൾ.
മലയാള സാഹിത്യത്തിൻ്റെ നാലുകെട്ടിൽ എഴുതിരിയിട്ട കെടാവിളക്കാണ് എം.ടി. വാസുദേവൻ നായർ. സാഹിത്യത്തി്റെ നാനാ വഴികളിലൂടെ ചാലിട്ടൊഴുകിയ അക്ഷര പ്രവാഹം, നിതാന്ത ശാന്തമായ മഹാസമുദ്രത്തിൽ ലയിച്ചു. മലയാളത്തിന്റെ അക്ഷരപുണ്യത്തെ, കവിയും ഗ്രന്ഥകാരനുമായ ആനന്ദ് കുമാർ പറമ്പത്ത് അനുസ്‌മരിക്കുന്നു
പതിനയ്യായിരത്തിലേറെ ഭാവസുന്ദരമധുരിത ഗാനങ്ങൾ പാടി, മലയാളികളുടെ മനതാരിൽ കൂടുകെട്ടിയ പൂങ്കുയിൽ, മരിക്കാത്ത ഈണങ്ങൾ ബാക്കി വെച്ച് നിത്യനിദ്രയിലേക്ക് പറന്ന് പോയി.. ഭാവഗായകൻ പി.ജയചന്ദ്രന് ഗാനാജ്ഞലിയർപ്പിച്ച് അനുസ്മരണം നടത്തുകയാണ് പ്രശസ്ത ഗായകൻ കെ.കെ.രാജീവ് മാസ്‌റ്റർ .
കേന്ദ്ര ആസൂത്രണ വകുപ്പിൻ്റെ കീഴിലുള്ള ബി.എസ്.എസിൻ്റെ ദേശീയ അവാർഡ് നേടിയ ശ്രീ ചാലക്കര പുരുഷുവിന് ആദരസമർപ്പണവും നടത്തുന്നു. സ്നേഹ സാന്നിദ്ധ്യം ഉറപ്പാക്കി മുഴുവൻ സുമനസ്സുകളും ധന്യമായ ഈ ചടങ്ങിലെത്തിച്ചേരമെന്ന് അഭ്യർത്ഥിക്കുന്നു.