ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ്റെ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ജനുവരി 26 ന് രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ചിത്രരചന മത്സരവും നടക്കും. ചാലക്കര ഇന്ദിരാ ഗാന്ധി പോളിടെക്നിക്ക് കോളേജിൽ രാവിലെ 9:30 ന് രക്‌തഗ്രൂപ്പ് നിർണയ ക്യാമ്പും 11.30 ന് എൽ.കെ.ജി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്രരചന മത്സരവും നടക്കും ചിത്രരചന മത്സരത്തിൻ്റെ ഉദ്ഘാടനം വിരേന്ദ്ര കുമാർ നിർവ്വഹിക്കും. വാർഷികാഘോഷം ഫെബ്രുവരി 2ന് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.