Latest News From Kannur

പ്രതിഭാസംഗമവും പുരസ്ക്കാരസമർപ്പണവും നടത്തി

0

മാഹി: ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂളിൽ
വിവിധ മത്സര വിജയികളേയും, പൊതു പരീക്ഷയിൽ നൂറ് ശതമാനം വിജയം കൊയ്ത വിദ്യാർത്ഥി പ്രതിഭകളേയും പങ്കെടുപ്പിച്ച് പ്രതിഭാ സംഗമവും, പുരസ്ക്കാര സമർപ്പണവുംസംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്സന്ദീവ് കെ.വി യുടെ അധ്യക്ഷതയിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപകൻ
കെ.വി. മുരളീധരൻ, പി.ശിഖ , കെ.ജി ഷീജ, കെ.പി അനിത, ഷിജി ജോസ്,കെ.കെ.സനൽകുമാർ, പി.ഇ.സുമ , കെ.രസ്ന, നിസിത വിനയൻ, കെ.എൻ സിനി, ടി.പി.ജസ്ന സംസാരിച്ചു. നേരത്തെ നടന്ന പ്രി- പ്രൈമറി, എൽ.പി വിഭാഗങ്ങളിലെ കുട്ടികളുടെ കായിക മേളക്ക് എം.എം. വിനിത നേതൃത്വം നൽകി
കായികമേള പി.ടി.എ പ്രസിഡണ്ട് സന്ദീവ് കെ.വി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ.വി മുരളീധരൻ പാതക ഉയർത്തി .

ചിത്രവിവരണം: പ്രതിഭാ സംഗമം ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.