Latest News From Kannur

കരകൗശല പ്രദർശനം സംഘടിപ്പിച്ചു

0

മാഹി: ചാലക്കര ശ്രീ രഞ്ജിനി കരകൗശല കേന്ദ്രത്തിൽ നടന്ന സ്വയം തൊഴിൽ പരിശീലന കേമ്പിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കരകൗശല വസ്തുക്കളുടെ പ്രദർശനവുമുണ്ടായി.
കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ പി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു മുഖ്യ ഭാഷണം നടത്തി. കെ.വി.മുരളിധരൻ മാസ്റ്റർ, അനുപമ സഹദേവൻ സംസാരിച്ചു. സെൽവി ടീച്ചർ സ്വാഗതവും, ആയിഷ ഷഹനാസ് നന്ദിയും പറഞ്ഞു.

ചിത്രവിവരണം: ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തുന്നു.

Leave A Reply

Your email address will not be published.