Latest News From Kannur

അസത്യ പ്രചരണത്തെ പൊതുജനം തള്ളിക്കളയണം

0

 മാഹി: ഗവണ്‍മെന്റ് എല്‍പിസ്കൂള്‍ മാഹി അടച്ച് പൂട്ടുന്നതിനെതിരെ അവിടുത്തെ പി.ടി.എ നടത്തുന്ന സമരത്തിന് തുടക്കം മുതലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടെ നില്‍ക്കുന്ന സംഘടനയാണ് മാഹി റീജ്യനല്‍ ഗവണ്‍മെസ്കൂള്‍ പാരന്റ്സ് അസോസിയേഷന്‍….
മയ്യഴിയില്‍ നഴ്സിംഗ് കോളജ് ആരംഭിക്കുന്നതിന് എതിരാണ് സമരക്കാര്‍ എന്ന നിലക്കുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്.. നഴ്സിംഗ് കോളജിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നവരാണ് ഞങ്ങള്‍.. പക്ഷേ അത് ഒരു സ്കൂള്‍ അടച്ച് പൂട്ടി ആവരുത് എന്നതാണ് ആവശ്യം… സ്വന്തം കെട്ടിടം തയ്യാറാവുന്നത് വരെ താത്കാലികമായി ഉപയോഗിക്കാന്‍ ഒന്നിലധികം കെട്ടിടങ്ങള്‍ ഞങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്…. എന്നിട്ടും ചിലര്‍ നടത്തുന്ന അസത്യ പ്രചരണത്തെ പൊതുജനം തള്ളിക്കളയണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്….

Leave A Reply

Your email address will not be published.