Latest News From Kannur

തന്മയക്ക് അനുമോദനവും യാത്രയയപ്പും നൽകി

0

ഒളവിലം – സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാ രചന മത്സരത്തിൽ പങ്കെടുക്കുന്ന രാമകൃഷ്ണ ഹൈസ്ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനി പി. വി. തന്മയയെ വിദ്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പ്രധാനധ്യാപകൻ ദീപക് തയ്യിൽ സ്വാഗതവും പി. ടി. എ പ്രസിഡൻ്റ് കെ. പി.രതീഷ് കുമാർ അധ്യക്ഷതയും വഹിച്ചു. സ്ക്കൂൾ മാനേജർ പ്രതിനിധി ശൈല മഹേഷ് , അധ്യാപക പ്രതിനിധി ബി. സുജിത്ത് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാലയം നൽകിയ പിൻതുണക്ക് തൻമയ പി. വി. നന്ദി പറഞ്ഞു

Leave A Reply

Your email address will not be published.