Latest News From Kannur

പാനൂർ കണ്ണംവെള്ളി എൽപി സ്കൂളിൽ റൈൻബോ ബണ്ണിസ് യൂണിറ്റ് ആരംഭിച്ചു.

0

പാനൂർ: പാനൂർ, കണ്ണംവെള്ളി എൽ.പി. സ്കൂളിൽ റെയിൻബോ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.സ്കൗട്ട് & ഗൈഡ്സ് ഡിസ്ട്രിക്ട് ഹെഡ്കോർട്ടേഴ്സ് കമ്മീഷ്ണർ ഗീത കൊമ്മേരി ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത്. LA സെക്രട്ടറി അനന്തനാരായണൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. LA എക്സിക്യൂട്ടീവ് ജീഷ്മ ടീച്ചർ, വാർഡ് കൗൺസിലർ നസീല കണ്ടിയിൽ, പി. ടി. എ പ്രസിഡന്റ് ഷിജിത്ത് മാസ്റ്റർ, മദർ പി. ടി. എ പ്രസിഡന്റ് ശ്രുതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കുള്ള ബണ്ണി യൂണിഫോം വിതരണം ഗീത കൊമ്മേരി നിർവ്വഹിച്ചു. തട്ടാന്റവിട വീട്ടുമുറ്റ സദസ്സിൽ നടന്ന പരിപാടിയിൽ പി. ടി. എ വൈസ് പ്രസിഡന്റ് ആനന്ദിന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ സജിത്ത് മാസ്റ്റർ സ്വാഗതവും സ്കൂൾ ബണ്ണി ലീഡർ വിഷ്ണുപ്രിയ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ -പ്രൈമറി ക്ലാസിലെ കുട്ടികൾക്കുള്ള ശലഭോത്സവം തിയറ്റർ ക്യാമ്പ് സൗമ്യെന്ദ്രൻ മാസ്റ്റർ കണ്ണംവെള്ളിയുടെ നേതൃത്വത്തിൽ നടന്നു.

Leave A Reply

Your email address will not be published.