Latest News From Kannur

ശ്രീനാരായണ കോളജിന് ‘നാകി’ ന്റെ ബി.ഗ്രേഡ് പദവി.

0

മാഹി:  മാഹി ശ്രീനാരായണ ബി.എഡ് കോളജ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിലായ ‘നാകിന്റെ’ ബി. ഗ്രേഡ് പദവിക്ക് അർഹമായി.

കഴിഞ്ഞ 28 വർഷമായി മാഹിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ നിന്നും മൂവായിരത്തിലേറെ അദ്ധ്യാപക പരിശീലനം നേടിയവർ ദേശത്തും വിദേശങ്ങളിലുമായി ജോലി നോക്കുന്നുണ്ടെന്ന് കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഡോ: എൻ.കെ.രാമക്യഷ്‌ണൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

മാഹിയിൽ അദ്ധ്യാപക വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിവിധങ്ങളായ പ്രവർത്തനമികവിന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം കിട്ടുന്ന ആദ്യത്തെ കോളജ് കൂടിയാണ് ശ്രീനാരായണ ബി.എഡ്. കോളജ്. പ്രിൻസിപ്പാൾ ഡോ: വി. അനിൽകുമാർ, ഡോ: മുഹമ്മദ് കാസിം, ടി.വി. ശ്രീകുമാർ മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.