ന്യൂ മാഹി: ന്യൂ മാഹി, പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം കടമേരി ഉണ്ണികൃഷ്ണമാരാരുടെ ശിക്ഷണത്തിൽ ചെണ്ട കൊട്ട് അഭ്യസിച്ച കുട്ടികളുടെ പഞ്ചാരി മേളം അരങ്ങേറ്റത്തോടെ സമാപിച്ചു. ആറ് വയസ്സ് മുതലുള്ള കുട്ടികൾ ഒരുക്കിയ താളകൊഴുപ്പ് ക്ഷേത്ര തിരുമുറ്റത്ത് കാഴ്ച്‌ച വിസ്മയമായി. ക്ഷേത്ര പ്രസിഡന്റ് ടി. പി ബാലൻ കേരള വാദ്യകലാ അക്കാദമി സംസ്ഥാന സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണമാരാരെ പൊന്നാട അണിയിച്ചു ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി. കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.